Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് 16 വർഷം കഠിനതടവ്

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് 16 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

, ശനി, 11 മാര്‍ച്ച് 2023 (19:20 IST)
മലപ്പുറം: പതിനാലു വയസുള്ള ബാലനെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ മധ്യവയസ്കനെ കോടതി പതിനാറു വർഷം കഠിനതടവും 70000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ പുലാമന്തോൾ വളപുരം അങ്ങാടിപ്പറമ്പ് ഊത്തക്കാട്ടിൽ ഉസ്മാൻ ഷെരീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ് (53) നെയാണ് കോടതി ശിക്ഷിച്ചത്.  

പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി.അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ വിവിധ ഐ.പി.സി.വകുപ്പുകൾ പ്രകാരം 9 വർഷത്തെ കഠിനതറ്റവും ഒരു മാസത്തെ സാധാരണ തടവും 40000 രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം പോക്സോ വകുപ്പ് പ്രകാരം 7 വർഷത്തെ കഠിനതടവിനും 30000 രൂപ പിഴയുമാണ് വിധിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്ത് മരിച്ച വിഷമത്തിൽ 22കാരൻ ജീവനൊടുക്കി