Publish Date: Sat, 17 Dec 2022 (19:25 IST)
Updated Date: Sat, 17 Dec 2022 (19:30 IST)
കോട്ടയം : ട്രെയിനിൽ യാത്ര ചെയ്യവേ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന സംഭവത്തിൽ യുവാവിനെ റയിൽവേ പോലീസ് പിടികൂടി. തലശേരി പാനൂർ സ്വദേശി സന്തോഷ് (33) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ജനറൽ കമ്പാർട്മെന്റിൽ യാത്രക്കാർ കുറവായിരുന്ന സമയത്തായിരുന്നു സംഭവം. ഇയാൾ അശ്‌ളീല ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണു കേസ്. കോട്ടയം എസ്.എച്ച്.ഒ പി.റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.