ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട്, അതില്‍ 176 രൂപ ബാലന്‍സ് ഉണ്ട്; തട്ടിപ്പ് കേസില്‍ അകത്തായ മോന്‍സണ്‍

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (11:03 IST)
തനിക്ക് ആകെയുള്ള ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്ന് മോന്‍സണ്‍ മാവുങ്കല്‍. തന്റെ ബാങ്ക് അക്കൗണ്ടില്‍ 176 രൂപ മാത്രമേ ബാലന്‍സ് ഉള്ളൂ എന്നും മോന്‍സണ്‍ പറഞ്ഞു. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. തട്ടിപ്പിലൂടെ കിട്ടിയിരുന്ന പണമെല്ലാം ആര്‍ഭാട ജീവിതത്തിനു ചെലവഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് മുഖേനയുള്ള ഇടപാടുകള്‍ കുറവായിരുന്നു. കാറിനുള്ളില്‍ പണം എണ്ണുന്ന മെഷീന്‍ വച്ചായിരുന്നു കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. ബാങ്ക് മുഖേന ഇടപാടുകള്‍ നടത്തിയാല്‍ പിടിക്കപ്പെടുമെന്ന് ഇയാള്‍ ഭയപ്പെട്ടിരുന്നു. ക്രൈം ബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments