താന്‍ മുംബൈ അധോലോകത്തിലെ പ്രധാനപ്പെട്ട ആളാണെന്ന് മോന്‍സണ്‍ മാവുങ്കല്‍ പലരോടും പറഞ്ഞുനടന്നിരുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞാണ് തനിക്കെതിരെ പരാതി നല്‍കിയിരുന്നവരെയെല്ലാം മോന്‍സണ്‍ പേടിപ്പിച്ചിരുന്നത്. മുംബൈയില്‍വച്ച് ഒരാളെ വെടിവെച്ചുകൊന്നു. മെട്രോയുടെ പില്ലറില്‍ തൂക്കിയെന്നുമടക്കമുള്ള ചില കഥകള്‍ ഇയാള്‍ പരാതിക്കാരോട് പറഞ്ഞിരുന്നു. ബെഡ്റൂമിലെ ഷെല്‍ഫിലിരുന്ന മൂന്നു തോക്കുകളും ഇയാള്‍ പരാതിക്കാരെ കാണിച്ചു. എന്നാല്‍, അയാള്‍ ഉപയോഗിച്ചിരുന്ന തോക്കുകളെല്ലാം കളിത്തോക്കുകള്‍ ആയിരുന്നെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.