Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോന്‍സന്റെ ജന്മദിനത്തില്‍ നൃത്തം ചെയ്തതിനു ചെറിയ തുക മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് നടി ശ്രുതി ലക്ഷ്മി

മോന്‍സന്റെ ജന്മദിനത്തില്‍ നൃത്തം ചെയ്തതിനു ചെറിയ തുക മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് നടി ശ്രുതി ലക്ഷ്മി
, ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:48 IST)
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി. കലാകാരി എന്ന നിലയില്‍ മാത്രമാണ് മോന്‍സനെ അറിയുക എന്നും മറ്റ് ഇടപാടുകളൊന്നും അയാളുമായി തനിക്കില്ലെന്നും ശ്രുതി പറഞ്ഞു. 
 
പുരാവസതു തട്ടിപ്പിലൂടെ മോന്‍സന്‍ തട്ടിയ കോടികള്‍ സുഹൃത്ത് സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കണക്ക് കൂട്ടുന്നത്. മോന്‍സനുമായി ശ്രുതി ലക്ഷ്മി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തതയുണ്ടാക്കാനാണ് നടിയെ വിളിച്ച് വരുത്തിയത്. തൃശ്ശൂര്‍ കരീച്ചിറയില്‍ ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോന്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. ഇവിടെവെച്ച് മോന്‍സന്റെ പുരാവസതു തട്ടിപ്പ് കേസിലെ കൂട്ട് പ്രതി ജിഷ്ണുവിന്റെ പിറന്നാള്‍ ആഘോഷമടക്കം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഡാന്‍സര്‍ എന്ന നിലയില്‍ മോന്‍സന്‍ ക്ഷണിച്ചപ്പോള്‍ നൃത്തം അവസരിപ്പിച്ചതല്ലാതെ മറ്റ് പുരാവസ്തു ഇടപാടുകളില്‍ താന്‍ പങ്കാളിയല്ലെന്നാണ് ശ്രുതി മൊഴി നല്‍കിയിട്ടുള്ളത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018ലെ ശബരിമല പ്രക്ഷോഭം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള