Publish Date: Fri, 28 Oct 2022 (08:05 IST)
Updated Date: Fri, 28 Oct 2022 (08:12 IST)
തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒക്ടോബര്‍ 31 വരെ വ്യാപക മഴയ്ക്ക് സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണമാകും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.