Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാരിന് ഇഷ്‌ടമായില്ല; മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ത​ഹ​സി​ൽ​ദാ​രെ സ്ഥ​ലം​മാ​റ്റി

ദേ​വി​കു​ളം/തിരുവനന്തപുരം , തിങ്കള്‍, 20 നവം‌ബര്‍ 2017 (19:54 IST)
മൂന്നാർ ടൗണിലെ അനധികൃത നിർമാണങ്ങൾക്കെതിരെയും കൈയേറ്റങ്ങൾക്കെതിരെയും നടപടിയെടുത്ത മൂന്നാർ ദേവികുളം സ്പെഷ്യൽ ത​ഹ​സി​ൽ​ദാ​രെ സ്ഥ​ലം​മാ​റ്റി. നെ​ടു​ങ്ക​ണ്ടം ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സി​ലേ​ക്കാ​ണ് എജെ തോ​മ​സി​നെ സ്ഥ​ലം​ മാ​റ്റി​യത്.

15 ദിവസത്തിന് മുമ്പാണ് എജെ തോമസ് മൂന്നാറിൽ തഹസിൽദാരായി ചുമതലയേൽക്കുന്നത്. തുടര്‍ന്ന് അദ്ദേഹം മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ എജെ തോ​മ​സ് നോ​ട്ടീ​സ് ന​ൽ​കി​. വൻകിട റിസോർട്ടുകൾ അടക്കമുള്ളവരോട് ഭൂമിയുടെ യഥാർത്ഥ രേഖകൾ ഹാജരാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

തഹസിൽദാരുടെ ഈ നടപടിയാണ് സ്ഥ​ലം​മാ​റ്റത്തിന് കാരണമായതെന്നാണ് വിവരം. ത​ഹ​സി​ൽ​ദാര്‍ക്കെതിരെ മൂ​ന്നാ​ർ സം​ര​ക്ഷ​ണ സി​മി​തി​യും സി​പി​എ​മ്മും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. എന്നാൽ ഒഴിവ് വന്നതിനാലാണ് തഹസിൽദാരെ മാറ്റിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പദ്മാവതി രാഷ്‌ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു