Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍

ashok

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 ഏപ്രില്‍ 2024 (19:38 IST)
ashok
മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍. യൂട്യൂബില്‍ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇയാള്‍ക്കൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രിയെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം.
 
അശോക് ദാസിനെ കെട്ടിയിട്ടാണ് മര്‍ദിച്ചത്. അശോക് ദാസിനെ പുലര്‍ച്ചെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥി കെ.സുധാകരനും രണ്ടു അപരന്മാർ