Publish Date: Fri, 04 Feb 2022 (10:10 IST)
Updated Date: Fri, 04 Feb 2022 (10:13 IST)
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്ന് അനധികൃതമായി മണൽ വാരിയ സംഭവത്തിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉൾപ്പെടെ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു. ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ സുനിൽ കുമാറാണ് അറസ്റ്റിലായത്.
അനധികൃതമായി വാരിയ മണൽ ലോറിയിൽ കയറ്റുമ്പോഴായിരുന്നു അറസ്റ്റ്. മണൽ വരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാൻ എത്തിയതാണ് താൻ എന്നാണു സുനിൽ കുമാർ നൽകിയ വിശദീകരണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.