‘ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ’...; സൈബര്‍വാദികള്‍ക്ക് ചുട്ട മറുപടിയുമായി ഷംന കോളക്കോടന്‍
‘ഉസ്താദുമാരുള്ള സ്വര്‍ഗം നമുക്ക് വേണ്ട’; സൈബര്‍വാദികള്‍ക്ക് ചുട്ട മറുപടിയുമായി ഷംന കോളക്കോടന്‍
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് വിവാദമായിരുന്നു. ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ അവഹേളിച്ച് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. മതം പറയുന്നത് അനുസരിക്കാത്ത ഇവരൊക്കെ നരകത്തിലെ വിറകുകൊള്ളിയായി തീരും എന്നൊക്കെയാണ് സൈബര്‍ ആങ്ങളമാര്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ സൈബര്‍ ആങ്ങളമാര്‍ക്ക് ചുട്ട മറുപടിയുമായി ഷംന കോളക്കോടൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ എന്ന് പറഞ്ഞ് കൊണ്ടാണ് ഷംനയുടെ കുറിപ്പ് തുടങ്ങുന്നത്.