ജനരക്ഷായാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് പ്രതിയുടെ കാറിലെന്ന് മുസ്ലിം ലീഗ്
കോടിയേരി സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് പ്രതിയുടെ കാറിലെന്ന് മുസ്ലിം ലീഗ്
കോഴിക്കോട് ജനരക്ഷായാത്ര എത്തിയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എംസി മായിന്‍ ഹാജി ആരോപിച്ചു. കൊടുവള്ളിയിലെ ഹവാല സംഘത്തിന്റെ സംവിധാനമാണ് കോടിയേരി ഉപയോഗിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഫൈസല്‍ കാരാട്ടിന്റെ വണ്ടിയാണതെന്നും കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാക്കിന് അറിയാവുന്നയാളാണ് കാരാട്ട് ഫൈസലെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ സ്പോണ്‍സര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.