'ഞങ്ങൾ ഈ നാട്ടുകാരാ, നീ കൂടുതൽ കളിക്കാൻ നിക്കാതെ ഇവളേയും വിളിച്ചോണ്ട് പോ' - കൊച്ചിയിൽ വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം

'നീ ഇവളേയും വിളിച്ചോണ്ട് പോ' - യുവാവിനു നേരെ സദാചാര ഗുണ്ടാ വിളയാട്ടം

Webdunia
ശനി, 18 നവം‌ബര്‍ 2017 (10:45 IST)
കേരളത്തിൽ അടുത്തിടെ സദാചാരവാദികളുടെ ഗുണ്ടാ വിളയാട്ടം നിരവധിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ വന്നിരുന്ന യുവതിയ്ക്കും യുവാവിനും നേരെയും സമാനമായ സംഭവമാണ് ഉണ്ടായത്.
 
പാര്‍ക്കില്‍ വന്നിരുന്ന യുവാവിനെയും, യുവതിയെയും സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും, അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത് തന്നെ.
 
യുവാവിനോട് തട്ടികയറിയ ശേഷം യുവതിയെ കേട്ടാലറയ്ക്കുന്ന അസഭ്യവും സദാചാര ഗുണ്ടകളില്‍ ഒരാള്‍ വിളിച്ച് കൂവുന്നുണ്ട്. താന്‍ ഈ നാട്ടുകാരനാണെന്നും, ഇവിടെ വന്ന് വെറുതെ മുട്ടാന്‍ നില്‍ക്കണ്ടയെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തം. 
 
കാക്കനാട് മുന്‍സിപ്പല്‍ പാര്‍ക്കില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് ഈ സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വൈറലായ വീഡിയോയ്ക്ക് കീഴെ പ്രത്യക്ഷമാകുന്ന പൊതുവികാരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അടുത്ത ലേഖനം
Show comments