പത്തുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; നാലുപേര്‍ അറസ്റ്റില്‍
ഭോപ്പാലിൽ കൂട്ടമാനഭംഗം: നാല് പേർ പിടിയിൽ
പത്തുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ വ്യാഴാഴ്ചയാണ് ക്രൂരവും പൈശാചികവുമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
പൊലീസിന്റെ പിടിയിലായ സ്ത്രീയാണ് പെൺകുട്ടിയെ അവരുടെ സ്ഥലങ്ങളിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ഗായേന്ദ്ര, ലോകേഷ്, നാനു, ലാല് എന്നിവർ ചേർന്നാണ് കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.