Publish Date: Tue, 12 Jan 2021 (08:36 IST)
Updated Date: Tue, 12 Jan 2021 (08:38 IST)
കടയ്ക്കാവൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവര്‍ക്കെതിരെ മകന്റെ മൊഴി നിലനില്‍ക്കുന്നതിനാലാണ് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയത്. കുട്ടി കൗണ്‍സിലിങ് നടത്തിയവര്‍ക്കുമുന്നിലും മജിസ്‌ട്രേറ്റിനുമുന്നിലും ഒരേ കാര്യമാണ് പറഞ്ഞത്.
അതേസമയം പണവും സ്വാധീനവും ഉപയോഗിച്ചും 14 വയസുകാരനെവച്ചും അമ്മയെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി പീഡിപ്പിക്കുന്നവെന്നാണ് കുട്ടി മൊഴി നല്‍കിയത്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കേസ്.