Publish Date: Thu, 23 Dec 2021 (08:51 IST)
Updated Date: Thu, 23 Dec 2021 (08:53 IST)
തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വാരിയിടം മാമ്പാട് വീട്ടില്‍ മേഘ(22), കാമുകന്‍ ചിറ്റാട്ടുകര മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് അമല്‍(24) എന്നിവരാണ് പിടിയിലായത്. മേഷയും ഇമ്മാനുവേലുമായി അടുപ്പിത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി പ്രസവിച്ചത്. പ്രസവിച്ചത് വീട്ടുകാര്‍ പോലും അറിഞ്ഞില്ല. കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മേഘ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു. തനിച്ച് മുറിയില്‍ കഴിഞ്ഞതുകൊണ്ടാണ് വിവരം വീട്ടുകാര്‍ പോലും അറിയാത്തത്.