Webdunia - Bharat's app for daily news and videos

Install App

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഫെബ്രുവരി 2025 (19:13 IST)
മോട്ടോര്‍ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയില്‍നിന്നും, നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. 2020 മാര്‍ച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 40 ശതമാനം മാത്രം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഒടുക്കി നികുതി ബാദ്ധ്യത ഒഴിവാക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണ്ണമായും ഒഴിവാക്കി.
 
വാഹനത്തിന്റെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ/സബ് ആര്‍.ടി. ഓഫീസുകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല. വാഹനത്തെ സംബന്ധിച്ച് രജിസ്ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാര്‍ച്ച് 31 വരെയുള്ള നികുതി ബാദ്ധ്യത തീര്‍ക്കാം. എന്തെങ്കിലും കാരണവശാലും വാഹനം നിരത്തില്‍ സര്‍വ്വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടര്‍ന്നുള്ള നികുതി ബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments