Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശികയായി അടയ്‌ക്കേണ്ടത് 1.57 കോടി ! പത്മനാഭ സ്വാമി ക്ഷേത്രത്തിനു നോട്ടീസ് അയച്ച് ജി.എസ്.ടി വകുപ്പ്

ക്ഷേത്രത്തിനു പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രമാണെന്നുമാണ് ക്ഷേത്രത്തിന്റെ വിശദീകരണം

ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശികയായി അടയ്‌ക്കേണ്ടത് 1.57 കോടി ! പത്മനാഭ സ്വാമി ക്ഷേത്രത്തിനു നോട്ടീസ് അയച്ച് ജി.എസ്.ടി വകുപ്പ്

രേണുക വേണു

, തിങ്കള്‍, 4 നവം‌ബര്‍ 2024 (08:10 IST)
നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശികയായി 1.57 കോടി അടയ്ക്കണമെന്നാണ് നോട്ടീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജി.എസ്.ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. 
 
ക്ഷേത്രത്തിനു ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തര്‍ക്കു ധരിക്കാന്‍ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുന്നള്ളിപ്പിനായി ആനയെ വാടകയ്ക്കു നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജി.എസ്.ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീല്‍ പറഞ്ഞിരിക്കുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. 
 
ക്ഷേത്രത്തിനു പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രമാണെന്നുമാണ് ക്ഷേത്രത്തിന്റെ വിശദീകരണം. എന്നാല്‍ ഈ വിശീദകരണം ജി.എസ്.ടി വകുപ്പ് പൂര്‍ണമായി തള്ളി. 2017 മുതലുള്ള ഏഴ് വര്‍ഷത്തെ കുടിശ്ശികയാണ് 1.57 കോടി രൂപയെന്നാണ് ജി.എസ്.ടി വകുപ്പ് നോട്ടീല്‍ പറഞ്ഞിരിക്കുന്നത്. തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്‌ക്കേണ്ടിവരുമെന്നും ജി.എസ്.ടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കുടിശ്ശികയില്‍ 77 ലക്ഷം വീതം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ട ജി.എസ്.ടി വിഹിതമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളനോട്ട് ശ്യംഖലയിലെ തിരുനെൽവേലി സ്വദേശി പിടിയിൽ