Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി; ആഭ്യന്തര സെക്രട്ടറി അന്വേഷിയ്ക്കും

ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി; ആഭ്യന്തര സെക്രട്ടറി അന്വേഷിയ്ക്കും
, തിങ്കള്‍, 22 ഫെബ്രുവരി 2021 (16:01 IST)
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണപത്രങ്ങൾ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. കെഎസ്ഐഡിസിയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഇഎംസിസിയുമായി ഒപ്പുവച്ച ധാരണപത്രങ്ങളാണ് റദ്ദാക്കിയത്. ഭക്ഷ്യ സംസ്കരണ പ്ലാന്റിന് സ്ഥലം അനുവദിച്ച നടപടിയും റദ്ദാക്കിയിട്ടുണ്ട്. കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിയ്ക്കാനും സർക്കാർ തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല. ധാരണപത്രം ഒപ്പിടുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും അനേഷണം ഉണ്ടായേക്കും. ഇഎംസിസിയുമായി ധാരണാപത്രങ്ങൾ ഉണ്ടാക്കിയത് സർക്കാർ അറിയാതെയാണ് എന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു