Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കേണ്ടിയിരുന്നില്ല’: രമേശ് ചെന്നിത്തല

വിരേന്ദ്രകുമാര്‍ എംപി സ്ഥാനത്തേക്ക് മത്സരിച്ചത് നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാണിച്ചല്ല: രമേശ് ചെന്നിത്തല

‘എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കേണ്ടിയിരുന്നില്ല’: രമേശ് ചെന്നിത്തല
കൊച്ചി , ബുധന്‍, 20 ഡിസം‌ബര്‍ 2017 (12:11 IST)
ജെഡിയു കേരള ഘടകം സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കേണ്ടിയിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്ത. വിരേന്ദ്രകുമാര്‍ എംപി സ്ഥാനത്തേക്ക് മത്സരിച്ചത് നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാണിച്ചല്ലെന്നും യുഡിഎഫിനെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
 
രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് എംപി വീരേന്ദ്രകുമാര്‍  കൈമാറിയിട്ടുണ്ട്. നിതീഷ് കുമാറിന്റെ കൂടെ തുടരാനാവില്ലെന്ന് വിരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിരേന്ദ്ര കുമാര്‍ ഇടതുമുന്നണി പ്രവേശനത്തിനൊരുങ്ങുകയാണെന്ന സൂചനകള്‍ക്കിടെയാണ് രാജി. 
 
ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ താത്പര്യമില്ല; എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു