Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംഎസ്‌സി ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു

MSC Allotment

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 12 ജൂലൈ 2023 (09:17 IST)
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എം.എസ്.സി.(എം.എല്‍.റ്റി.) കോഴ്സിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ്  www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ ഹാജരാക്കി ജൂലൈ 12 നകം നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം.
 
ഓണ്‍ലൈനായും ഫീസ് അടയ്ക്കാം.  ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കുകയുമില്ല. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരേന്ത്യയില്‍ കനത്തമഴ: ഹിമാചലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 72 മരണം