Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് അവിഹിതമുണ്ട്, അഹങ്കാരമാണ് പെണ്ണിന്റെ മുദ്ര: വിവാദ പ്രസംഗവുമായി ഇസ്ലാമിക് പ്രഭാഷകൻ

പൂമുഖവാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴുള്ളത്?

ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് അവിഹിതമുണ്ട്, അഹങ്കാരമാണ് പെണ്ണിന്റെ മുദ്ര: വിവാദ പ്രസംഗവുമായി ഇസ്ലാമിക് പ്രഭാഷകൻ
, വ്യാഴം, 10 മെയ് 2018 (12:25 IST)
സ്ത്രീകളെ അടച്ചാക്ഷേഭിച്ചും അപമാനിച്ചും മുസ്ലീം മത പ്രഭാഷകന്റെ വിവാദ പ്രസംഗം. ജോലിക്ക് പോകുന്ന സ്ത്രീകളെയാണ് ജാഹിത് ബാലുശ്ശേരി ലക്ഷ്യം വെച്ചിരിക്കുന്നത്. പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും പ്രഭാഷണത്തില്‍ മുജാഹിദ് ബാലുശ്ശേരി പറയുന്നു. 
 
മുഖവാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്, ജോലിക്കു പോകുന്ന പെണ്ണുങ്ങള്‍ക്ക് അന്യപുരുഷനുമായി അവിഹിതം ഉണ്ടാകും, അവരുടെ അടിവസ്ത്രം വരെ വീട്ടില്‍ എല്ലായിടത്തും കിടക്കും. സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാൽ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രൈണ ഭാവമുള്ളവളാ അവൾ. കുടുംബിനിയാണ്. അവൾ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതൽ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.
 
പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. എനിക്ക് ശമ്പളമുണ്ട് അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങൾ വേർപെടുത്തുന്നു. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.
 
പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവൾക്ക് ശമ്പളം കിട്ടിയാൽ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗം പേർക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും. പൂമുഖ വാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.'' മുസ്ലിം സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം