കണ്ണൂരിന് പിന്നാലെ തിരൂരും? ചോരക്കളമായി തിരൂർ ബീച്ച്
തിരൂരിൽ സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ മുസ്ലിം ലീഗ്
തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവർക്കാണ് വെട്ടേറ്റത്. ബീച്ചിലിരിക്കുകയായിരുന്ന ഇവരെ സംഘചേർന്ന് മുസ്ലീം ലീഗ് ക്രിമിനല്‍ ആക്രമിക്കുകയായിരുന്നു.
രാത്രി ഒമ്പതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍വച്ചായിരുന്നു സംഭവം. ബീച്ചില്‍ ഇരിക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ അമ്പതോളം ലീഗുകാര്‍ മാരകായുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു.
പരിഭ്രാന്തരായ സിപിഎം പ്രവര്‍ത്തകര്‍ ഓടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെ ലീഗിന്റെ ക്രിമിനല്‍ സംഘം ഇവരെ ശരീമാസകലം വെട്ടുകയായിരുന്നു. ഇരുവരുടെയും കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.