മുകേഷ് വിഷയം പുകയുന്നു; എസ് ഐയ്ക്ക് വീഴ്ച പറ്റി, സ്ഥലം മാറ്റാൻ നീക്കം
മുകേഷ് എം എൽ എയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതി നൽകിയ സംഭവം ചർച്ചയാകുന്നു. പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്ഐ എൻ ഗിരീഷിനെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ. സംഭവത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ
മുകേഷ് എം എൽ എയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതി നൽകിയ സംഭവം ചർച്ചയാകുന്നു. പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്ഐ എൻ ഗിരീഷിനെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ. സംഭവത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ സ്ഥലം മാറ്റുന്ന കാര്യത്തിൽ ചർച്ച നടക്കുക.
യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതിയാണ് ഗിരീഷ് സ്വീകരിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷിന് നോട്ടീസും അയച്ചിരുന്നു. എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും മുകേഷും രംഗത്ത് വന്നിരുന്നു. സിപിഐഎം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
തന്നെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി വെറും തമാശ മാത്രമാണെന്ന് മുകേഷ് പ്രതികരിച്ചിരുന്നു. കൊല്ലത്തു നിന്നു പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാനാണെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയെ തമാശയായി മാത്രമേ കാണു അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയാല്‍ പൊലീസ് സ്വീകരിക്കുമോ എന്നും മുകേഷ് ചേദിച്ചിരുന്നു.തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.