Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൾസർ സുനി തന്‍റെ പഴയ ഡ്രൈവർ; പിന്നീട് ഒഴിവാക്കിയെന്നും മുകേഷ്

പൾസർ സുനി എന്റെ പഴയ ഡ്രൈവറായിരുന്നുവെന്ന് മുകേഷ്

പൾസർ സുനി തന്‍റെ പഴയ ഡ്രൈവർ; പിന്നീട് ഒഴിവാക്കിയെന്നും മുകേഷ്
കൊല്ലം , ഞായര്‍, 19 ഫെബ്രുവരി 2017 (12:14 IST)
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്റെ മുൻ ഡ്രൈവറായിരുന്നുവെന്ന് നടനും എംഎൽഎയുമായ മുകേഷ്. പിന്നീട് താനും ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയതാണ്. ഇയാൾ ഇത്ര വലിയ ക്രിമിനലാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മുകേഷ് പറ‍ഞ്ഞു.
 
മാന്യമായ രീതിയിലായിരുന്നു അയാള്‍ പെരുമാറിയിരുന്നത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടപ്പോൾ അതിന്റെ കാരണം അന്വേഷിച്ച് ഒരിക്കല്‍ വന്നിരുന്നു. ആ സമയത്ത് മാത്രമാണ് അയാള്‍ അൽപമെങ്കിലും മോശമായ രീതിയിൽ പെരുമാറിയതെന്നും മുകേഷ് വ്യക്തമാക്കി.
 
നടിക്കെതിരായ പീഡനശ്രമം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ സിനിമാ സംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ചത് ഒരുമാസം നീണ്ട ആസൂത്രണത്തിന് ശേഷം; പിടിയിലായ രണ്ട് പേര്‍ കൊടുംകുറ്റവാളികള്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തി