Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിഫ്ബി ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: മുല്ലപ്പള്ളി

കിഫ്ബി ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: മുല്ലപ്പള്ളി

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 18 നവം‌ബര്‍ 2020 (09:52 IST)
കിഫ്ബി ഇടപാടുകളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കിഫ്ബിയുടെ പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന കരാറുകളില്‍ കോടികളുടെ അഴിമതിയുണ്ട്.കിഫ്ബിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ വലിയ പങ്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിര്‍മ്മാണങ്ങളുടെ പേരില്‍ കരാര്‍ ഉറപ്പിച്ചത്. 
 
ഇഡി ഈ സ്ഥാപനത്തില്‍ നേരത്തെയും പിരിശോധന നടത്തി സുപ്രധാനമായ പല രേഖകളും കണ്ടെത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടേയും ഉപജാപകവൃന്ദത്തിന്റേയും ബന്ധം പുറത്തു വരണമെങ്കില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ കരാറുകളും ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചെ മതിയാകുയെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടെ നാലുപേരില്‍ അധികം പേരെ കൂട്ടാന്‍പാടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍