Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിരോധം തീര്‍ത്ത് നേതാക്കള്‍; ഡിജിപിക്കെതിരായ പരാമർശത്തില്‍ കേസെടുത്താല്‍ നേരിടുമെന്ന് മുല്ലപ്പള്ളി

പ്രതിരോധം തീര്‍ത്ത് നേതാക്കള്‍; ഡിജിപിക്കെതിരായ പരാമർശത്തില്‍ കേസെടുത്താല്‍ നേരിടുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം , ശനി, 31 ഓഗസ്റ്റ് 2019 (18:00 IST)
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇതുവരെ നോട്ടിസൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരസ്യപ്രസ്‌താവന നടത്താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ലോക്‍സഭ തെരഞ്ഞെടുപ്പ് സമയത്ത് പോസ്‌റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‌താവന.

മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അപകീര്‍ത്തിക്കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെയും ഡിജിപിക്ക് എതിരെയും രംഗത്തു വന്നു. കെ മുരളീധരന്‍ എംപി , വിടെ ബല്‍‌റാം എംഎല്‍എ എന്നിവരാണ് എതിര്‍പ്പുമായി എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് കാലുകളും ഒടിഞ്ഞ കുട്ടിയെ ചികിത്സിക്കും മുൻപേ ഡോക്ടർമാർ അവളുടെ പാവക്കുട്ടിക്ക് പ്ലാസ്റ്റർ ഇട്ടു !