Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമ്യക്ക് കാര്‍ വാങ്ങാനുള്ള നീക്കം പൊളിച്ചത് കെപിസിസിയോ ?; മുല്ലപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ച് അനില്‍ അക്കര

രമ്യക്ക് കാര്‍ വാങ്ങാനുള്ള നീക്കം പൊളിച്ചത് കെപിസിസിയോ ?; മുല്ലപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ച് അനില്‍ അക്കര
തൃശൂര്‍ , ചൊവ്വ, 23 ജൂലൈ 2019 (16:52 IST)
രമ്യ ഹരിദാസ് എംപിക്ക് പണം പിരിച്ചെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം  വിവാദമായതിന് പിന്നാലെ ഈ തീരുമാനത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര.

കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണ്. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്. കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല. തൃശൂരില്‍ ഡി സി സി പ്രസിഡന്‍റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആദ്യം അനുകൂല നിലപാട് സ്വീകരിച്ച രമ്യ ഹരിദാസ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എതിര്‍പ്പുമായി കെപിസിസി അധ്യക്ഷന്‍ നേരിട്ട് രംഗത്ത് എത്തിയതോടെയാണ് എംപിയുടെ മനസ് മാറിയത്.

ഇതോടെ വാഹനം വാങ്ങേണ്ടതില്ലെന്നും ഇതുവരെ പിരിച്ചെടുത്ത തുക മടക്കി നല്‍കാനും യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 6.13 ലക്ഷം രൂപയാണ് സംഭാവന നല്‍കിയവര്‍ക്ക് മടക്കി നല്‍കുക.

കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആദ്യം അനുകൂല നിലപാട് സ്വീകരിച്ച രമ്യ ഹരിദാസ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എതിര്‍പ്പുമായി കെപിസിസി അധ്യക്ഷന്‍
നേരിട്ട് രംഗത്ത് എത്തിയതോടെയാണ് എംപിയുടെ മനസ് മാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ ബിരിയാണി വച്ചതിൽ തർക്കം, അമ്മായിയച്ഛനെ മരുമകൻ കൊലപ്പെടുത്തി