മുല്ലപ്പെരിയാർ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിർത്തണം; സുപ്രീം കോടതി

മുല്ലപ്പെരിയാർ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിർത്തണം; സുപ്രീം കോടതി

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (12:54 IST)
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31 വരെ 139.99 അടിയാക്കി കുറയ്ക്കണമെന്ന് സുപ്രീം കോടതി. ഈ തീരുമാനം കേരളവും തമിഴ്‌നാടും നടപ്പാക്കണമെന്നാണ് നിർദ്ദേശം. ഇരു സംസ്ഥാനങ്ങളും സഹകരിച്ചു മുന്നോട്ടുപോകണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. സുപ്രീം കോടതി കഴിഞ്ഞ 17നു നൽകിയ നിർദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ഇന്ന് ചേർന്നത്. കേരളത്തിലെ പ്രളയത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കാത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് കേരളം അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് 13 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നതും മഹാ പ്രളയത്തിന് കാരണമായി. ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഘട്ടങ്ങളില്‍ ജലനിരപ്പ് കുറയ്ക്കാന്‍ സൂപ്പര്‍വൈസറി, മാനേജ്‌മെന്റ് കമ്മിറ്റികള്‍ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments