പ്രളയക്കെടുതി; അച്ഛന്‍ നല്‍കിയ ഒരു ഏക്കര്‍ സ്ഥലം ദുരിതാശ്വാസത്തിന് കൈമാറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും അനുജനും

പ്രളയക്കെടുതി; അച്ഛന്‍ നല്‍കിയ ഒരു ഏക്കര്‍ സ്ഥലം ദുരിതാശ്വാസത്തിന് കൈമാറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും അനുജനും

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (12:47 IST)
പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്ലസ് വൺ വിദ്യർത്ഥിയുടെ സംഭാവന. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സ്വാഹയുടെ പ്രഖ്യാപനമാണ് ചർച്ചയായിരിക്കുന്നത്.
 
‘കൃഷിക്കാരനായ ഞങ്ങളുടെ അച്ഛൻ‍, ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതിവെച്ചിരുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നു’ എന്ന വാക്കുകളാണ് മാതൃകയായിരിക്കുന്നത്. ഇതിനായി അച്ഛന്റെ സമ്മതം വാങ്ങിയെന്നും ഇനി ഞങ്ങൾ എന്താണ് വേണ്ടതെന്നും പ്രിന്‍സിപ്പാളിന് നല്‍കിയ കത്തിലൂടെ സ്വാഹ ചോദിക്കുന്നു. പയ്യന്നൂര്‍ മാവിച്ചേരി സ്വദേശി ശങ്കരന്റെ മക്കളാണ് ഇരുവരും.
 
കത്തിന്റെ പൂര്‍ണരൂപം:-
 
‘അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നല്ലേ?’ നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മഃയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛൻ, ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതിവെച്ചിരുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്ര (100 സെന്റ്) സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?’

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ വ്യാജ പ്രചാരണത്തിനു പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ്?