Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിന് സ്ഥിരം സംവിധാനം വേണം: സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിന് സ്ഥിരം സംവിധാനം വേണം: സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു
, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (20:21 IST)
മുല്ലപ്പെരിയാറിന്റെ മേൽനോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജല വിഭവ സെക്രട്ടറി കേന്ദ്ര ജല കമ്മീഷന് കത്തയച്ചു. തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തുന്നതിൽ ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ കേന്ദ്ര ജല കമ്മീഷൻ ഇടപെട്ട് ചട്ടങ്ങൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കണം എന്നാണ് കത്തിലെ പ്രധാന ആവശ്യം.
 
പ്രളയം ഉണ്ടായപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി നിലനിർത്തുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറന്നു വിടുകയുമായിരുന്നു. ഇത് കേരളത്തിലെ പ്രളയത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പ്രളയ കാലത്ത് ഉണ്ടായതുപോലുള്ള മഴ മുല്ലപ്പെരിയാറിന് താങ്ങാൻ കഴിയില്ല. അതിനാൽ  ഡാമിന്റെ പരമവധി സംഭരണശേഷിക്ക് മുൻപായി സെഅക്കൻഡിൽ 18000 ഘന അടി വെള്ളം സംഭരിക്കാനുള്ള ഇടം വേണമെന്നും കേന്ദ്ര ജല കമ്മീഷനയച്ച കത്തിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ ജീവനക്കാരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ഇ പി ജയരാജൻ