Publish Date: Tue, 19 Dec 2023 (11:52 IST)
Updated Date: Tue, 19 Dec 2023 (11:54 IST)
മഴ കുറഞ്ഞ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്ത് മണിയോടെ തുറക്കുമെന്നായിരുന്നു അറിയിപ്പ്. സെക്കന്‍ഡില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിരുന്നത്
ശക്തമായ മഴയും നീരൊഴുക്കും കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 250 ഘനയടിയാണ് കുറച്ചിരിക്കുന്നത്.