Select Your Language

Notifications

webdunia
webdunia
webdunia
webdunia

138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും; ഇപ്പോള്‍ ജലനിരപ്പ് 137.6 അടി

138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും; ഇപ്പോള്‍ ജലനിരപ്പ് 137.6 അടി
, ബുധന്‍, 27 ഒക്‌ടോബര്‍ 2021 (08:17 IST)
മുല്ലപ്പെരിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടിയായി. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ട്. കോടതിയില്‍ കേന്ദ്ര ജലകമ്മിഷന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടുപ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും.
 
തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്. ഈ നില തുടര്‍ന്നാല്‍ വളരെ വേഗത്തില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത: സമയപരിമിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് എടുക്കാത്തത് 11കോടി പേര്‍