നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി; പാക് താരങ്ങള്‍ക്ക് സംരക്ഷണം നല്കുമെന്ന് പൊലീസ്
പാക് താരങ്ങള്‍ക്ക് സംരക്ഷണം നല്കുമെന്ന് പൊലീസ്
ഇന്ത്യയില്‍ താമസിക്കുന്ന പാക് നടീ - നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും സംരക്ഷണം നല്കുമെന്ന് പൊലീസ്. പാക് കലാകാരന്മാരും നടീനടന്മാരും 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എം എന്‍ എസ് പാക് കലാകാരന്മാര്‍ക്ക് അന്ത്യശാസനം നല്കിയ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മതിയായ രേഖകളുമായി താമസിക്കുന്ന ഏതു വിദേശിക്കും സംരക്ഷണം നല്കുമെന്ന് മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണര്‍ ദേവന്‍ ഭാര്‍തി അറിയിച്ചു.
കശ്‌മീരിലെ ഉറിയില്‍ സൈനികക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് ബന്ധം വഷളായിരുന്നു. ഇതിനെ തുടര്‍ന്നാണ് എം എന്‍ എസ് അന്ത്യശാസനം നല്കിയിയത്.