Publish Date: Thu, 19 May 2022 (12:22 IST)
Updated Date: Thu, 19 May 2022 (12:25 IST)
വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. സംഭവത്തില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ചിന്നക്കനാലില്‍ നിന്ന് വരുകയായിരുന്ന കാര്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടത്തില്‍പെട്ടത്. മഞ്ഞുമൂടിയ അന്തരീക്ഷമാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആന്ധ്രാപ്രദേശില്‍ നിന്ന് മൂന്ന് വണ്ടികളിലായി 18 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലെത്തിയത്. അപകടത്തില്‍പെട്ടവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.