മഞ്ഞിൽ വിരിഞ്ഞ പൂവേ.., മഞ്ഞിന്റെ പുതപ്പണിഞ്ഞ മൂന്നാറിനെ കാണാൻ സഞ്ചാരികളുടെ പ്രവാഹം

തിങ്കള്‍, 7 ജനുവരി 2019 (14:42 IST)
മുന്നാർ: ചിത്രങ്ങളിൽ കാണുന്നത് കശ്മീർ താഴ്‌വരയാണെന്ന് തെറ്റിദ്ധരിക്കേണ്ട. നമ്മൂടെ സ്വന്തം മൂന്നാറാണ്. മൂന്നാറിൽ താപനില ഇപ്പോഴും പൂജ്യം ഡിഗ്രിക്ക് താഴെ തുടരുന്നു. പതിവ് തെറ്റിച്ച് മഞ്ഞ് വീഴാൻ  തുടങ്ങിയതോടെ മഞ്ഞണിഞ്ഞ മൂന്നാറിനെ കാണാനായി സഞ്ചരികൾ ഒഴുകുകയാണ്.
 
മൂന്നാറിലെ ഉയർന്ന പുൽ‌മേടുകളെല്ലാം മഞ്ഞിന്റെ വെള്ളപരവതാനിക്കടിയിലാണിപ്പോൾ.ശനിയാഴ്ച മൈനസ് മൂന്ന് ഡിഗ്രി താപനിലയാണ് മുന്നാറിൽ രേഖപ്പെടുത്തിയത്. മഞ്ഞുവീണ പുൽ‌മേടുകൾ കാണുന്നതിനായി രാജമലയിലാണ് സഞ്ചാരികൾ ഏറെയും എത്തിന്നത്. മൂന്നാർ ടൌൺ, നല്ലതണ്ണി, കന്നിമല എന്നിവിടങ്ങളിൽ ഇപ്പോഴും മൈനസ് 1ണ് താപനില.
 
മഞ്ഞുവീഴ്ച ടൂറിസം മേഖലയിൽ വലിയ ഉണർവാണ് ഉണ്ടാക്കിയത് എങ്കിലും തേയിലത്തോട്ടങ്ങളെ  ഇത് ഗുരുതരമായി തന്നെ ബാധിക്കും. മഞ്ഞുരുകി വെയിൽ ശക്തമാകുന്നതോടെ തേയില വളരെ വേഗത്തിൽ കരിഞ്ഞുണങ്ങും. നിലവിൽ തേയിൽ ഉത്പാദനം മൂന്നാറിൽ കുറഞ്ഞിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം, കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ബി ജെ പി ലോക്സഭയിൽ