കേരളത്തിലെ നഗരങ്ങള്‍ വന്‍ നഗരങ്ങളല്ലാതിരുന്നിട്ടും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നമുക്കില്ല; മുരളി തുമ്മാരുക്കുടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ജൂലൈ 2024 (14:24 IST)
കേരളത്തിലെ നഗരങ്ങള്‍ വന്‍ നഗരങ്ങളല്ലാതിരുന്നിട്ടും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നമുക്കില്ലെന്ന് യുഎന്‍ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം- നഗരങ്ങളിലെ ഖരമാലിന്യ സംസ്‌കരണം പത്തൊന്പതാം നൂറ്റാണ്ടില്‍ തന്നെ ലോകത്ത് വലിയൊരു വെല്ലുവിളിയായതാണ്. ഇരുപതാം നൂറ്റാണ്ടില്‍ എന്‍ജിനീയര്‍മാര്‍ ഈ വിഷയത്തിന് അനവധി സാങ്കേതിക പരിഹാരങ്ങള്‍ കണ്ടുപിടിച്ചു. ഒരു കോടിയിലധികം ആളുകള്‍ പാര്‍ക്കുന്ന അനവധി നഗരങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അവയില്‍ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളില്‍ നഗര ജീവിതത്തെ മാലിന്യങ്ങള്‍ നരകമാക്കുന്നില്ല. കേരളത്തിലെ നഗരങ്ങള്‍ പൊതുവെ വന്‍ നഗരങ്ങളല്ല. പത്തുലക്ഷത്തില്‍ താഴെയാണ് മിക്കവാറും നഗരങ്ങളില്‍ ജനസംഖ്യ. എന്നിട്ടും ആധുനിക മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നമുക്കില്ല. വലുതും ചെറുതുമായ നഗരങ്ങള്‍ എല്ലാം മാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകള്‍ ശുദ്ധജലം ഒഴുകുന്ന ധമനികള്‍ എന്നതിനപ്പുറം മാലിന്യം ഒഴുകുന്ന ഓടകള്‍ ആകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുന്നു. ഒരു മനുഷ്യന്‍ അതില്‍ വീണാല്‍പോലും വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുന്ന തരത്തിലേക്ക് അത് മാറുന്നു.
 
ഇതിന് പല കാരണങ്ങളുണ്ട്. നഗരജീവിതത്തിന്റെയും നമ്മുടെ ഉപഭോഗത്തിന്റെയും യഥാര്‍ത്ഥ ചിലവ് വഹിക്കാന്‍ നാം തയ്യാറല്ല എന്നതാണ് അടിസ്ഥാന കാരണം. പകുതി ചിലവ് പ്രകൃതിയിലേക്ക് മാറ്റുകയാണ്. പ്രകൃതിക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ പരിധി കഴിയുന്‌പോള്‍ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നു. നമ്മുടെ ജീവിതരീതിയുടെ യഥാര്‍ത്ഥചിലവ് വഹിക്കാന്‍ നാം തയ്യാറാവുകയും ആധുനികമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുകയും ആണ് പ്രതിവിധി. നമ്മുടെ മാലിന്യത്തില്‍ മുങ്ങിത്താഴ്ന്ന നമ്മുടെ സഹോദരനെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments