സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

മുരാരി ബാബുവിനെ ഇന്ന് രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 31 ഒക്‌ടോബര്‍ 2025 (09:03 IST)
സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുരാരി ബാബുവിനെ ഇന്ന് രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും. കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയ കേസിലും ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡില്‍് ചെയ്തു. നിലവില്‍ തിരുവനന്തപുരം സബ്ജയിലിലാണ് ഇയാള്‍.
 
ഇന്നലെ കോടതി റിമാന്‍ഡ് ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. പിന്നാലെ സന്നിധാനത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. ദ്വാരപാലാക പാളിയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ കട്ടിള പാളിയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്നലെ കോടതിയില്‍ നല്‍കിയിരുന്നു.
 
കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് ഇടഞ്ഞു നില്‍ക്കുകയാണ് എസ് ഐ ടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നല്‍കി. 1999 വിജയ് മല്യ സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭിക്കണമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ കണ്ടെത്താന്‍ ഇനി സമയം നല്‍കാനാകില്ലെന്നും എസ്ഐടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments