Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

നവംബര്‍ 1 ശനിയാഴ്ച മുതല്‍ പുതുക്കിയ ഫീസ് ഘടനയും മറ്റ് നിരവധി മാറ്റങ്ങളും എസ്ബിഐ കാര്‍ഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

These are the changes coming to SBI cards

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ഒക്‌ടോബര്‍ 2025 (19:03 IST)
എസ്ബിഐ കാര്‍ഡ് മാറ്റങ്ങള്‍ പരിഷ്‌കരിക്കുന്നു. നവംബര്‍ 1 ശനിയാഴ്ച മുതല്‍ പുതുക്കിയ ഫീസ് ഘടനയും മറ്റ് നിരവധി മാറ്റങ്ങളും എസ്ബിഐ കാര്‍ഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എസ്ബിഐ കാര്‍ഡ്  പേയ്മെന്റ് രീതി, വാലറ്റ് ലോഡുകള്‍, ചില ഇടപാടുകള്‍ക്കുള്ള ഫീസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍, വാലറ്റ് ലോഡുകള്‍ എന്നിവയെ ഈ മാറ്റങ്ങള്‍ ബാധിച്ചേക്കാം.
 
2025 നവംബര്‍ 1 മുതല്‍ മൂന്നാം കക്ഷി ആപ്പുകള്‍ വഴി വിദ്യാഭ്യാസ പേയ്മെന്റുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് 1% ഇടപാട് ഫീസ് ഈടാക്കും. അഗ്രഗേറ്ററുകള്‍ അല്ലെങ്കില്‍ പേയ്മെന്റ് ആപ്പുകള്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നടത്തുന്ന പേയ്മെന്റുകള്‍ക്ക് ഇത് ബാധകമാണ്. എന്നിരുന്നാലും സ്ഥാപനത്തിന്റെ വെബ്സൈറ്റിലേക്കോ കാമ്പസിലെ പോയിന്റ്-ഓഫ്-സെയില്‍ (പിഒഎസ്) ടെര്‍മിനലുകളിലേക്കോ നേരിട്ട് പേയ്മെന്റ് നടത്തിയാല്‍ യാതൊരു ഫീസും ഈടാക്കില്ല. എസ്ബിഐ കാര്‍ഡ് വെബ്സൈറ്റ് അനുസരിച്ച്  2025 നവംബര്‍ 1 മുതല്‍ 1,000 രൂപയില്‍ കൂടുതലുള്ള ഓരോ വാലറ്റ് ലോഡ് ഇടപാടിനും ഇടപാട് തുകയുടെ 1% ഫീസ് ബാധകമായിരിക്കും. ഉദാഹരണത്തിന് ഒരു ഡിജിറ്റല്‍ വാലറ്റില്‍ 2,000 രൂപ ചേര്‍ത്താല്‍ 20 രൂപ ഫീസ് ഈടാക്കും.
 
എസ്ബിഐ കാര്‍ഡ് 250 രൂപ ക്യാഷ് പേയ്മെന്റ് ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണമടയ്ക്കല്‍ പരാജയപ്പെട്ടാല്‍ പേയ്മെന്റ് തുകയുടെ 2% ഡിനോര്‍ ഫീസ് ഈടാക്കും കുറഞ്ഞത് 500 രൂപ ഈടാക്കും. ചെക്ക് പേയ്മെന്റുകള്‍ക്ക് 200 രൂപ ഫീസ് ഉണ്ട്. എസ്ബിഐ എടിഎമ്മുകളിലും മറ്റ് ആഭ്യന്തര എടിഎമ്മുകളിലും ക്യാഷ് അഡ്വാന്‍സ് ഫീസ് ഇടപാട് തുകയുടെ 2.5% ആയി സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞത് 500 രൂപ ചാര്‍ജ്ജ് ഈടാക്കും. അന്താരാഷ്ട്ര എടിഎമ്മുകളില്‍ ഈ ഫീസ് അതേപടി തുടരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി