ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും
						
		
						
				
ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും.
			
		          
	  
	
		
										
								
																	ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266ാം ദിവസത്തിലേക്ക് സമരം എത്തുമ്പോഴാണ് പുതിയ തീരുമാനം ആശാപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നത്. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂ എന്ന് ആശ സമരസമിതി പ്രതിനിധി എംഎ ബിന്ദു പറഞ്ഞു. പട്ടിണിക്ക് എതിരായ സമരമായിരുന്നു ആശമാരുടെതെന്നും സമരത്തിന്റെ രൂപം മാറുന്നേയുള്ളൂ എന്നും മിനിമം കൂലി എന്നാവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞദിവസം ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
	 
	ഓണറേറിയം 21,000 രൂപയാക്കണം എന്നായിരുന്നു ആശമാരുടെ ആവശ്യം. ആയിരം രൂപ ഓണറേറിയം വര്‍ധിപ്പിച്ചത് സമര നേട്ടമായിട്ടാണ് ആശമാര്‍ കരുതുന്നത്.