ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. കുന്നംകുളത്തിനടുത്തുള്ള ആനായിക്കൽ ഗാസിയാനഗർ പനങ്ങാട്ട് വീട്ടിൽ പ്രതീഷിന്റെ ഭാര്യ ജിഷ(33) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയശേഷം പ്രതീഷ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പാലക്കാട് തൃത്താല സ്വദേശിനിയാണ് മരിച്ച ജിഷ.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സൗദി അറേബ്യയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം പ്രതീഷിന്റെ അമ്മയും മകളും വീട്ടിലുണ്ടായിരുന്നു. വെട്ടുകത്തികൊണ്ട് കിടപ്പുമുറിയിലിട്ടാണ് ജിഷയെ കൊലപ്പെടുത്തിയത്.