Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങള്‍: കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍

കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Children

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ജൂലൈ 2025 (14:46 IST)
മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങളെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍. കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതവിശ്വാസം ഇല്ലാത്തവരാണെന്ന ഒറ്റക്കാരണത്താല്‍ മാത്രം Ews സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുവാന്‍ കഴിയില്ലെന്ന പ്രധാനപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ആണ് അരുണ്‍.
 
ഒരു മതത്തില്‍ മാത്രം ആരെയും ബന്ധിപ്പിക്കാന്‍ ആവില്ലെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വ്യക്തികള്‍ക്ക് മതം മാറാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂള്‍ രേഖകളില്‍ മതം രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിക്കുന്ന രക്ഷിതാക്കളെ അഭിനന്ദിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു. 
 
ഇങ്ങനെ ചെയ്തതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. കാരണം ഈ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. മറ്റുള്ളവര്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ അവരായിരിക്കും ചോദിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dias Non: എന്താണ് പൊതുപണിമുടക്കിൽ സർക്കാർ പ്രഖ്യാപിച്ച ഡയസ് നോൺ?