Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ വായില്‍ തുണി തിരുകി, കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; വലിയ ശബ്ദത്തില്‍ ടിവി വച്ചു !

ഭാര്യയെ വായില്‍ തുണി തിരുകി, കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; വലിയ ശബ്ദത്തില്‍ ടിവി വച്ചു !

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (13:34 IST)
സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്തിനു പോലീസ് പിടിയിലായി. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി സുരേഷ് രാജന്‍ എന്നയാളാണ് കുളച്ചല്‍ പോലീസിന്റെ വലയിലായത്.    
 
കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയായ ഭാര്യയെ സഹപ്രവര്‍ത്തകനുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. യുവതി ഒച്ചയുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി കുത്തിത്തിരുകിയിരുന്നു. വലിയ ശബ്ദത്തില്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തു വച്ചിരുന്നു.
 
എങ്കിലും വീട്ടില്‍ നിന്ന് അസാധാരണ രീതിയില്‍ പുക ഉയരുകയും യുവതിയുടെ അലറിക്കൊണ്ടുള്ള നിലവിളി കേള്‍ക്കുകയും ചെയ്ത അയല്‍ക്കാരാണ് ഓടിക്കൂടി എത്തി പോലീസില്‍ പരാതി നല്‍കി പോലീസിനെ വരുത്തി യുവതിയെ രക്ഷിച്ചത്. പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്താണ് യുവതിയെ രക്ഷിച്ചത്. മാരകായുധം കാണിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ പിടികൂടി കെസെടുത്ത് അറസ്‌റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണ വില: 80രൂപ കൂടി