ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 5 ഫെബ്രുവരി 2022 (14:09 IST)
പാലാ: ഭക്ഷണത്തിലും വെള്ളത്തിലും മയക്കുമരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മീനച്ചിൽ പാലാക്കാട് സതീമന്ദിരത്തിൽ ആശാ സുരേഷ് എന്ന 36 കയറിയാണ് പോലീസ് പിടിയിലായത്.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സതീഷ് ശങ്കർ (38) നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. മുരുക്കുംപുഴ സ്വദേശിയായ ആശയുമായുള്ള വിവാഹം 2006 ലായിരുന്നു. 2008 മുതൽ സതീഷ് ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് ഒരു പ്രമുഖ ഐസ്ക്രീം കമ്പനിയുടെ വിതരണക്കാരനായി മാറുകയും 2012 ൽ പാലാക്കാട്ട് സ്വന്തമായി വീടും സ്ഥലവും വാങ്ങി താമസം മാറുകയും ചെയ്തു.  

എന്നാൽ തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണുകയും പഞ്ചസാരയുടെ അളവ് രക്തത്തിൽ താഴ്ന്നു പോയതാകാം കാരണം എന്നാണു കരുതിയത്. എന്നാൽ പിന്നീട് ഇരുപതു ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് ഭക്ഷണം കഴിച്ചപ്പോൾ ക്ഷീണം തോന്നിയില്ല. ഇത് സംശയത്തിനിടയാക്കി.

വിവരം ഭാര്യയുടെ കൂട്ടുകാരിയോട് സതീഷ് പറഞ്ഞു. ഇതിനൊപ്പം തനിക്ക് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോയെന്നു ഭാര്യയോട് ചോദിക്കണമെന്നും സതീഷ് പറഞ്ഞു. 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി വിവരം ലഭിച്ചു.

മരുന്നിന്റെ വിവരവും മരുന്ന് കലർത്തി നൽകുന്ന സി.സി.ടി.വി ദൃശ്യങ്ങളും അടക്കം സതീഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതിയായി നൽകി. തുടർന്ന് വീട് റെയ്ഡ് ചെയ്തു മരുന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments