Publish Date: Sat, 05 Feb 2022 (10:14 IST)
Updated Date: Sat, 05 Feb 2022 (10:20 IST)
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് മരുന്ന് നല്‍കുന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.