Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവിനെ കൊലപ്പെടുത്തതാൻ ശ്രമിച്ച 44 കാരി പോലീസ് പിടിയിൽ

യുവാവിനെ കൊലപ്പെടുത്തതാൻ ശ്രമിച്ച 44 കാരി പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍

, വെള്ളി, 15 ഏപ്രില്‍ 2022 (19:53 IST)
കൊച്ചി: കൊച്ചി നഗരമധ്യത്തിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം പേട്ട മാനവനഗർ വയലിൽ വീട്ടിൽ പാഞ്ചാലി എന്നറിയപ്പെടുന്ന രേഷ്മ (44) ആണ് പോലീസ് വലയിലായത്.

രേഷ്മയ്ക്ക് ലഹരിമരുന്ന് കച്ചവടം ഉണ്ടെന്നു പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ രേഷ്മയും ഇവരുടെ മകൻ ഉൾപ്പെടെ നാല് പേരും ചേർന്ന് പൊതുപ്രവർത്തകനായ ഫിറോസ് എന്നയാളെ ആക്രമിച്ചു പരിക്കേൽപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്.

കഴിഞ മാർച്ച് മുപ്പത്തൊന്നിനു രാത്രി എട്ടരയോടെ കൊച്ചിയിലെ വീക്ഷണം റോഡിലായിരുന്നു ഫിറോസിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. രേഷ്മയുടെ മകൻ കണ്ണൻ (23) ഉൾപ്പെടെയുള്ള നാല് പേരെ മുമ്പ് തന്നെ പോലീസ് പിടികൂടിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300കിലോ കഞ്ചാവ് പിടികൂടി