Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഴിയരുകില്‍ മൃതദേഹം: സംഭവം കൊലപാതകമെന്ന് കണ്ടെത്തി

വഴിയരുകില്‍ മൃതദേഹം: സംഭവം കൊലപാതകമെന്ന് കണ്ടെത്തി

എ കെ ജെ അയ്യര്‍

, ശനി, 31 ഒക്‌ടോബര്‍ 2020 (16:27 IST)
കൊച്ചി: വഴിയരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലം ജില്ലയിലെ ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായര്‍ എന്ന കാരനാണെന്നും ഇത് കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. കൊച്ചിയിലെ ബ്രഹ്മപുരത്താണ് ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട നാല് പേരെ പോലീസ് അറസ്‌റ് ചെയ്തു.
 
മരിച്ച ദിവാകരന്‍ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവ് കോട്ടയം പൊന്‍കുന്നം കായ്പ്പാക്കല്‍ വീട്ടില്‍ അനില്‍ കുമാര്‍, ഇയാളുടെ സുഹൃത്തായ തട്ടിക്കച്ചവട പങ്കാളി കോട്ടയം ചിറക്കടവ് സ്വദേശി രാജേഷ്, കോട്ടയം ആളിക്കല്‍ സ്വദേശി കണമല വീട്ടില്‍ സഞ്ജയ്, രാജേഷിന്റെ വനിതാ സുഹൃത്ത് കൊല്ലം കുമ്മിള്‍ തൃക്കണാപുരം സ്വദേശി ഷാനിഫ എന്നിവരാണ് പോലീസ് പിടിയിലായത്.
 
ഷാനിഫ  മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്യുന്ന ഷാനിഫറെയി സഹായത്തോടെ പെണ്‍കെണിയില്‍ പെടുത്തി ദിവാകരന്‍ നായരെ കൊച്ചിലേക്കും പിന്നീട് വാഹനത്തില്‍ വച്ച് കോല ചെയ്തു വഴിയരുകില്‍ തള്ളുകയായിരുന്നു. നാട്ടിലെ കുടുംബ സ്വത്ത് പങ്കു വയ്ക്കുന്നത് സംബന്ധിച്ച് ദിവാകരന്‍ നായരും അനുജന്‍ മധുസൂദനന്‍ നായരും തമ്മിലുള്ള പതിനഞ്ചു വര്‍ഷത്തെ തര്‍ക്കത്തിനൊടുവിലാണ് ദിവാകരന്‍ നായരുടെ ജീവന്‍ അപകടത്തിലായത്. മധുസൂദനന്‍ നായര്‍ തര്‍ക്ക സ്ഥലം അളന്നു  ശ്രമം ദിവാകരന്‍ നായര്‍ എതിര്‍ത്ത്. തുടര്‍ന്ന് മധുസൂദനന് മരുമകളുടെ പിതാവ് അനില്‍ കുമാറിന്റെ അറിവില്‍ പൊന്‍കുന്നത്ത് നിന്ന് ഗുണ്ടാ സംഘം എത്തുകയും ചര്‍ച്ച സംഘര്ഷത്തിലാവുകയും ചെയ്തതോടെ ദിവാകരന്‍ നായരെ കൊലപ്പെടുത്തതാണ് തീരുമാനിക്കുക ആയിരുന്നു.
 
ഷാനിഫ വഴി ദിവാകരന്‍ നായരെ കൊച്ചിലെത്തിക്കുകയും തൃക്കാക്കര ക്ഷേത്രത്തിനടുത്ത് ഓട്ടോയില്‍ വന്നിറങ്ങിയ ദിവാകരന്‍ നായരെ ബലം പ്രയോഗിച്ച് കാറില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്‌റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊടുപുഴയില്‍ അഞ്ചുവയസുകാരനെ പിതാവിന്റെ സഹോദരന്‍ തറയിലെറിഞ്ഞു; പ്രതികസ്റ്റഡിയില്‍; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു