Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവാസി മലയാളിയുടെ കൊലപാതകം; കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു- മകന്‍ ഷെറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

വെടിവച്ച് കൊന്നതിനു ശേഷം ശരീരം വെട്ടി മുറിച്ചെന്ന് ഷെറിന്‍ മോഴി നല്‍കി

പ്രവാസി മലയാളിയുടെ കൊലപാതകം; കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു- മകന്‍ ഷെറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
ആലപ്പുഴ , തിങ്കള്‍, 30 മെയ് 2016 (08:25 IST)
പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി. ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായ ഷെറിന്റെ അറസ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയുമായി രാവിലെ പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചിലവഴിച്ച പണം തിരികെ ചോദിച്ചതിനു പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്‍ മൊഴി നല്കിയത്.

ജോയിയുടെ തലയുടെ ഭാഗം ചിങ്ങവനത്തു നിന്നും മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. വെടിവച്ച് കൊന്നതിനു ശേഷം ശരീരം വെട്ടി മുറിച്ചെന്നാണ് ഷെറിന്റെ മോഴി നല്‍കി. തെളിവ് നശിപ്പിക്കാന്‍ ശരീരഭാഗങ്ങള്‍ വത്യസ്ഥ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷെറിന്‍ വെളിപ്പെടുത്തി. ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.

ഇയാള്‍ പറഞ്ഞ സ്ഥലത്തെല്ലാം തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. കാറില്‍ വെച്ചാണ് ജോയിയെ കൊലപ്പെടുത്തിയതെന്നും അല്ല തന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വെച്ചാണ് കൊലനടത്തിയതെന്നും ഷെറിന്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് ശരിയായി മലയാളം പറയാന്‍ കഴിയാത്തതും പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റർ പെട്രോൾ ഉപയോഗിച്ച് കത്തിച്ചുവെന്നാണ് ഷെറിൻ മൊഴിനൽകിയത്. എന്നാൽ ഇത്രയും പെട്രോള്‍ ഉപയോഗിച്ചാൽ വലിയ അഗ്നിബാധ ഉണ്ടാകും. അതിനാല്‍ 20 ലിറ്റർ പെട്രോൾ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് മരണം: നിരവധി പേര്‍ക്ക് പരുക്ക്, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം