പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; കൊച്ചിയില്‍ യുവാവിനെ അയല്‍വാസി കൊലപ്പെടുത്തി
പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; കൊച്ചിയില്‍ യുവാവിനെ അയല്‍വാസി കൊലപ്പെടുത്തി
Publish Date: Mon, 22 Jan 2018 (20:28 IST)
Updated Date: Mon, 22 Jan 2018 (20:30 IST)
പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊച്ചിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാന്ധി നഗറിൽ കുട്ടൻ എന്ന് വിളിക്കുന്ന ബിനോയ് (37) ആണ് കൊല്ലപ്പെട്ടത്. വൈകീട്ട് ആറര മണിയോടെയായിരുന്നു സംഭവം.
പ്രതി അജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അജിത്ത് ഇരുമ്പുപൈപ്പ് കൊണ്ട് ബിനോയിയുടെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സമീപവാസികള്‍ ബൈക്കിന്റെ നമ്പർ നൽകിയതനുസരിച്ച് തമ്മനത്ത് വെച്ചാണ് അജിത്തിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ ബിനോയിയുടെ അയൽവാസിയാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
കടവന്ത്ര ഗാന്ധിനഗർ ജംഗ്ഷനിൽ കട നടത്തുന്ന ആളാണ് ബിനോയ്