Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ചു വീണതാണെന്ന് വീട്ടമ്മ; പൊലീസിന് സംശയം, ഒടുവില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ചു വീണതാണെന്ന് വീട്ടമ്മ; പൊലീസിന് സംശയം, ഒടുവില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
, ചൊവ്വ, 17 ഓഗസ്റ്റ് 2021 (08:06 IST)
ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് കേസില്‍ അറസ്റ്റിലായത്. ഭര്‍ത്താവിന്റേത് സ്വാഭാവിക മരണമാണെന്ന് വീട്ടമ്മ ആവര്‍ത്തിച്ചെങ്കിലും പൊലീസിന് തോന്നിയ സംശയം വഴിത്തിരിവായി. 
 
കരൂപ്പടന്ന മേപ്പുറത്ത് അലി (65) യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാലിയേറ്റീവ് കെയര്‍ ഭാരവാഹി കൂടിയായ അലിയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ സുഹ്‌റ (56) യാണ് അറസ്റ്റിലായത്. 
 
ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ചു വീണതാണെന്നാണ് സുഹറ പറഞ്ഞത്. എന്നാല്‍, ഈ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചു. അപ്പോഴാണ് ദുരൂഹത മറനീക്കി പുറത്തുവന്നത്. സുഹ്‌റ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. തെളിവുകള്‍ നിരത്തിയുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പിന്‍ സുഹ്‌റ കുറ്റം സമ്മതിക്കുകയായിരുന്നു.
 
സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കു
ണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍ നിന്ന് എടുത്ത മരത്തടി പിടിച്ചു വാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് സുഹ്‌റ മൊഴി നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുട്ടടി തുടരുന്നു; പാചകവാതക വില വീണ്ടും കൂട്ടി