പെൺസുഹൃത്തിനെ ചൊല്ലി കലഹം, കൊലപാതകത്തിലെത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 17 മാര്‍ച്ച് 2022 (09:24 IST)
നിലമ്പൂർ: കൂട്ടുകാർ തമ്മിൽ പെൺസുഹൃത്തതിനെ ചൊല്ലി കലഹിച്ചപ്പോൾ അത് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു. കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ പത്ത് മണിക്ക് ചാലിയാറിലെ കുളിക്കടവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിന്റെ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം വെളിയിലായത്. മൈസൂര് സ്വദേശിയും വടപുറത്തു  താമസം മുബാറക് എന്ന ബാബുവാണ് മരിച്ചതെന്ന് കണ്ടെത്തി.

തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ കൊലപാതകം നടത്തിയത് ബാബുവിന്റെ സുഹൃത്തായ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി തായ് വിളക്കത്ത് മേലെ വീട്ടിൽ മജീഷ് എന്ന ഷിജു (36) ആണെന്ന് കണ്ടെത്തിയത്. സംഭവം ഇങ്ങനെ, ആക്രി സാധനങ്ങൾ പെറുക്കി വിട്ടു ജീവിക്കുന്നവരായിരുന്നു മുബാറക്കും മജീഷും. ഇരുവരുടെയും താമസം കട വരാന്തകളും. കഴിഞ്ഞ പത്താം തീയതി രാവിലെ ഇരുവരും ചാലിയാർ പുഴയുടെ തീർത്തിരുന്നു മദ്യപിച്ചു.

കൂട്ടത്തിൽ ഇവരുടെ പെൺ സുഹൃത്തിനെ ചൊല്ലി തമ്മിൽ തർക്കവും തുടങ്ങി. തർക്കം കലഹത്തിലും കലാശിച്ചു. ഇതിനിടെ പുഴയിൽ ചൂണ്ട ഇടുകയായിരുന്നു മുബാറക്കിനെ മജീഷ് വടികൊണ്ട് അടിച്ചു പുഴയിലേക്ക് തള്ളിയിട്ടു. മജീഷ് പെൺസുഹ്റത്തുമായി കടന്നു കളയുകയും ചെയ്തു. 
 
തലയ്ക്ക് അടിയേറ്റ മുബാറക്ക് വെള്ളത്തിൽ വീണു മരിക്കുകയും ചെയ്തു. മുബാറക്കിനെ പിടികൂടിയപ്പോഴാണ് ഈ വിവരങ്ങളൊക്കെ പുറത്തറിഞ്ഞത്. മദ്യപാനത്തിന് ഉപയോഗിച്ച ഗ്ളാസ്, അടിയ്ക്കാൻ ഉപയോഗിച്ച വറ്റി എന്നിവയും കണ്ടെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

അടുത്ത ലേഖനം
Show comments